സ്മാർട്ട് ഫോൺ
കഠിനംകുളം ഭാഗത്ത് കോവിഡ് പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ് ” കഠിനംകുളം കോവിഡ് ടാസ്ക് ഫോഴ്സ്” എന്ന കൂട്ടായ്മ. ഈ അധ്യായന വർഷത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ മുപ്പത്തിയഞ്ചോളം കുട്ടികളിൽ നിന്നും സ്മാർട്ട് ഫോണിനായുള്ള അപേക്ഷ കഠിനംകുളം ഭാഗത്ത് നിന്ന് മാത്രമായി അവർക്ക് ലഭിച്ചു. ലഭിച്ച അപേക്ഷകൾ പരിശോധിച്ച് (അവരുടെ വീടുകളിൽ നേരിട്ടെത്തി സ്ഥിതി കണ്ടു മനസ്സിലാക്കിയശേഷം) 9 പേരെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തു.
ഇവർക്കുള്ള സ്മാർട്ട് ഫോൺ കണ്ടെത്തുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനിടെയാണ് കഠിനംകുളം കോവിഡ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്ന സുജിത്ത് സർ യോഗക്ഷേമസഭയോടും ഈ കാര്യം അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നിർവാഹകസമിതി യോഗം എടുത്ത തീരുമാനപ്രകാരം അതിൽ ഒരു കുട്ടി ക്ക് പഠിക്കുന്നതിന് ആവശ്യമായ സ്മാർട്ട് ഫോൺ വാങ്ങി നൽകുവാൻ യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ ദിവസം കുട്ടിയുടെ രക്ഷിതാവ് സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ സ്മാർട്ട് ഫോൺ ഏറ്റുവാങ്ങി. കോവിഡ് അടങ്ങാതെ തുടരുമ്പോൾ പരസ്പരം കരുതലായും താങ്ങായും തണലായും നമുക്ക് ഒറ്റക്കെട്ടായി നേരിടാം ഈ മഹാമാരിയെ…
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു