പൊതിച്ചോറ് വിതരണം ചെയ്തു
സാന്ത്വന കിരണം എന്ന സംഘടനയുടെ “ഓണം ബമ്പർ” പൊതിച്ചോറ് വിതരണ പ്രവർത്തനത്തിൽ പങ്കുചേർന്ന് യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ. പ്രവർത്തനത്തിന്റെ ഭാഗമായി സാന്ത്വന കിരണം ടീമിൽ നിന്ന് വാങ്ങിയ 60 പൊതിച്ചോറുകൾ ആറ്റിങ്ങൽ ഉപസഭ പരിധിയിൽ പെടുന്ന കലാഭവൻ മണി സേവന സമിതിയുടെ മണി ദേവാലയം വൃദ്ധസദനത്തിലും വലിയകുന്ന് ഗവർണമെന്റ് ആശുപത്രിയിലുമായി വിതരണം ചെയ്തു. ഉപസഭ സെക്രട്ടറി ശ്രീ രാജേഷ് കിഴക്കില്ലം, ഉപസഭ യുവജനസഭ സെക്രട്ടറി ശ്രീ അഭിജിത് എന്നിവരുടെ നേതൃത്വത്തിൽ ആണ് പൊതിച്ചോറ് വിതരണം നടന്നത്. ഉപസഭ അംഗങ്ങളായ ശ്രീമതി ഭാഗ്യ രാജേഷ്കുമാർ, ശ്രീ പ്രസാദ് വട്ടപ്പറമ്പ് എന്നിവരും പങ്കെടുത്തു.