ആടാം പാടാം കളിയാടാം : ഉപസഭ കുടുംബസംഗമം നടന്നു.
യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ ഏപ്രിൽ മാസത്തിലെ കുടുംബസംഗമം ഇന്ന് ഉപസഭ മന്ദിരത്തിൽ വെച്ച് നടന്നു. ഉപസഭ പ്രസിഡന്റ് ശ്രീ നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി യോഗത്തിന് സ്വാഗത പ്രഭാഷണം നടത്തി. പ്രസിഡന്റ് നാരായണൻ നമ്പൂതിരി, മുഖ്യ അതിഥി ശ്രീ ബിജു മാവേലിക്കര എന്നിവർ ഭദ്രദീപം തെളിയിച്ചു.
രാവിലെ 11 മണിമുതൽ ശ്രീ ബിജു മാവേലിക്കര (Infotainment Social Trainer, NaITER) നയിച്ച ട്രെയിനിങ് സെഷൻ നടന്നു. പങ്കെടുത്ത ഓരോരുത്തർക്കും പ്രയാബേധമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ കളികളിലൂടെയും കവിതകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നീങ്ങിയ സെഷൻ 3 മണിക്കൂറിലധികം നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ശ്രീ ജയകൃഷ്ണൻ ശ്രീ ബിജു മാവിളിക്കരയ്ക്ക് ഉപസഭയുടെ സ്നേഹോപഹാരം കൈമാറി.