ആശയവിനിമയം; സംഘടനയിലും കുടുംബത്തിലും
യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ കുടുബസംഗമം ഉപസഭ മന്ദിരത്തിൽ വെച്ച് ചേർന്നു. ഉപസഭ പ്രസിഡന്റ് ശ്രീ മാധവൻ നമ്പൂതിരി, സെക്രട്ടറി ശ്രീ രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. NaITER-ന്റെ സ്ഥാപക നേതാവും, ഡിറക്ടറും, ലൈഫ് ഫെസിലിറ്റേറ്ററുമായ ശ്രീ സുജിത് എഡ്വിൻ പെരേര “ആശയവിനിമയം; സംഘടനയിലും കുടുംബത്തിലും” എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും പറയേണ്ട കാര്യങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും സഭാംഗങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉപസഭ പ്രസിഡന്റ് ശ്രീ മാധവൻ നമ്പൂതിരി, സെക്രട്ടറി ശ്രീ രാജേഷ് എന്നിവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.