ക്രിയാസഹായി

ചടങ്ങുകൾക്കും ക്രിയകൾക്കും ആവശ്യാനുസരണം ആൾക്കാരെ എത്തിച്ചു നൽകുന്നതിനും, മുട്ടുശാന്തി പരികർമ്മം എന്നിവയ്ക്കായും ഉപസഭയുടെ കീഴിലുള്ള ക്രിയാസഹായിയുമായി ബന്ധപ്പെടാം.

നമ്പർ: 9447428959 (Sajan Karavanmadom), 9947970588 (Narayanan Edamana)

ആതുരശുശ്രൂഷനിധി

ആതുരശുശ്രൂഷനിധി എന്ന പേരിൽ ഉപസഭ അംഗങ്ങൾക്ക് ഏതാനും വര്ഷങ്ങളായി ചികിത്സാസഹായം നൽകി വരുന്നു. 3000 രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു അംഗത്തിന് ചികിത്സാസഹായമായി ലഭിക്കുന്ന പരമാവധി തുക. ഇതിൽ കൂടുതൽ തുക നൽകേണ്ട സാഹചര്യങ്ങളിൽ ചികിത്സാസഹായത്തിനായി പ്രത്യേകം ധനസമാഹരണം ചെയ്ത് ആവശ്യക്കാർക്ക് വിതരണം ചെയ്ത് വരുന്നു (ഉപസഭ അംഗങ്ങൾക്ക് മാത്രം).

പെൻഷൻ

യോഗക്ഷേമസഭ സംസ്ഥാന സഭയുടെ പെൻഷന് അർഹരായവർക്ക് ഉപസഭയിൽ നിന്നുള്ള റിപ്പോർട്ട് അടക്കം സമർപ്പിക്കേണ്ടതാണ്. അത്തരത്തിൽ ഉപസഭയിലെ ഏതെങ്കിലും അംഗത്തിന് പെൻഷൻ ലഭിക്കാൻ അർഹത ഉണ്ടെന്ന് കണ്ടെത്തിയാൽ ഭാരവാഹികളെ അറിയിക്കുക.